February 25, 2010

പത്മരാജ ഭാഷണങ്ങള്‍

ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം പ്രിയ സുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കണമെന്ന്‍ അതിയായി ആഗ്രഹിച്ച് പോകാറുണ്ട്. ഇ-മേയിലുകളില്‍ ഒരു പരിധിവരെയെങ്കിലും അതിനായി ശ്രമിക്കാറുണ്ട്. പരിമിതമായ ആ വലയത്തിന് പുറത്തേക്കുള്ള ഒരു പങ്കുവെക്കല്‍ ശ്രമമാണ്, 'Bronze Screen' എന്ന പുതിയ ഈ ബ്ലോഗ്‌. അഭിപ്രായങ്ങള്‍ എഴുതുമല്ലോ... ഒപ്പം സാധിച്ചാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ഇവിടം പരിചയപ്പെടുത്തുകയും ചെയ്യുക.

ഫെബ്രുവരി 21-ന് തൃശൂരില്‍ സമാപിച്ച വിബ്ജിയോര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പത്മരാജനെക്കുറിച്ച് സാമാന്യം ദൈര്‍ഘ്യമേറിയ ഒരു ചിത്രം കാണുവാനിടയായി. സുഹൃത്ത് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത 'കടൽക്കാറ്റിലൊരു ദൂത്'. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അടുത്ത ബന്ധങ്ങളുടേയും ഓര്‍മകളിലൂടെ പത്മരാജനെ അറിയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഒരു സവിശേഷതയായി അനുഭവപ്പെട്ടത് 'ഞാന്‍ ഗന്ധര്‍വന്റെ' ചിത്രീകരണത്തിന്റെ പഴയ ഫുട്ടേജുകളും ചലച്ചിത്രത്തേയും തിരക്കഥയേയും കുറിച്ചുള്ള പത്മരാജന്‍റെ സംഭാഷണശകലങ്ങളുമാണ്. ചാനലീച്ചകള്‍ പറന്നുതുടങ്ങുന്നതിനും മുന്‍പുള്ള ഒരു കാലത്ത്‌ നമ്മെ വിട്ടുപോയ ആ പ്രതിഭയുടെ അഭിമുഖങ്ങളോ സംഭാഷണങ്ങളോ ഇതിനുമുന്‍പ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. യാദൃശ്ചികമായി 'youtube'-ല്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിന്റെ ദൃശൄങ്ങള്‍ കാണുവാനിടയായി. അപൂര്‍വ്വമായ ഈ ദൃശൄങ്ങള്‍ യൂട്യൂബില്‍ ലഭ്യമാക്കിയ അജ്ഞാതനായ സുഹൃത്തിന്‌ നന്ദി...



യൂട്യൂബിലെക്കുള്ള വഴി



യൂട്യൂബിലെക്കുള്ള വഴി



യൂട്യൂബിലെക്കുള്ള വഴി

7 comments:

Sanju Nair said...

Great Initiative man... All the very best... And the starting post is simply awesome

saljo said...

പച്ചപ്പരിഷ്ക്കാരീ, നിനക്ക് നന്ദി...

sebinjoe said...

നല്ല പോസ്റ്റ്‌.. .ചിത്രനിരീക്ഷണവും കഥപെട്ടിയും വായിച്ചു . അതും കൊള്ളാം...വളരെ രസകരമായ അവതരണ ശൈലി ..ഭാവി പോസ്റ്റുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും എന്‍റെ എല്ലാ ആശംസകളും .. ആ പിന്നെ എന്നെ മനസ്സിലായോ .. നമ്മള്‍ തമ്മില്‍ ഇതു വരെ നേരിട്ടു സംസാരിച്ചിട്ടില്ല.ഞാന്‍ സഞ്ജുവിന്‍റെ കൂട്ടുകാരന്‍ സെബിന്‍ ആണ് ...

Unknown said...

ഈ അഭിമുഖം മുന്‍പ് യു ട്യുബില്‍ കണ്ടിട്ടുണ്ട്.എന്നാലും വീണ്ടും കാണിച്ചു തന്നതില്‍ വളരെ നന്ദി.ആ കലാകാരനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.തുവാനതുംബികളിലെ 'ക്ലാര' യെ നമ്മള്‍ എങ്ങിനെ മറക്കും പദ്മരാജനെയും.

ഷാജി ഖത്തര്‍.

jayanEvoor said...

നല്ല പോസ്റ്റ്.

പദ്മരാജന്റെ നാട്ടുകാരനാണ് ഞാനും.
മലയാളസിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടം പദ്മരാജന്റെ വിടവാങ്ങലാണ്.

ഒന്നിൽ നിന്നു വ്യത്യസ്തമായ എത്ര ചിത്രങ്ങൾ!

“ഒരു ഫിലിം മേക്കർ അംഗീകരിക്കപ്പെടുക ചിലപ്പോൾ അയാളുടെ മരനത്തിനു ശേഷമാ‍യിരിക്കും” എന്ന് പദ്മരാജൻ ഒരു ദൂരദർശൻ അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്.

(ഈ യു ട്യൂബ് ദൃശ്യങ്ങളിൽ അതുണ്ടോ എന്നറിയില്ല; നോക്കാം)

Shaji T.U said...

സഞ്ജു, നന്ദി :)

സാല്‍ജോ, :)

സെബിന്‍, നമുക്ക്‌ അധികം വൈകാതെ കാണാമെന്നേ... ആശംസകള്‍ക്ക്‌ നന്ദി.

ഷാജി, :)

ജയന്‍, ഞാന്‍ ആ സംഭാഷണം കേട്ടിരുന്നു... ഒരു പക്ഷേ രാജേഷ്‌ മേനോന്‍റെ ആയിരിക്കണം.

ManojMavelikara said...

kollam