February 25, 2010

പത്മരാജ ഭാഷണങ്ങള്‍

ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം പ്രിയ സുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കണമെന്ന്‍ അതിയായി ആഗ്രഹിച്ച് പോകാറുണ്ട്. ഇ-മേയിലുകളില്‍ ഒരു പരിധിവരെയെങ്കിലും അതിനായി ശ്രമിക്കാറുണ്ട്. പരിമിതമായ ആ വലയത്തിന് പുറത്തേക്കുള്ള ഒരു പങ്കുവെക്കല്‍ ശ്രമമാണ്, 'Bronze Screen' എന്ന പുതിയ ഈ ബ്ലോഗ്‌. അഭിപ്രായങ്ങള്‍ എഴുതുമല്ലോ... ഒപ്പം സാധിച്ചാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ഇവിടം പരിചയപ്പെടുത്തുകയും ചെയ്യുക.

ഫെബ്രുവരി 21-ന് തൃശൂരില്‍ സമാപിച്ച വിബ്ജിയോര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പത്മരാജനെക്കുറിച്ച് സാമാന്യം ദൈര്‍ഘ്യമേറിയ ഒരു ചിത്രം കാണുവാനിടയായി. സുഹൃത്ത് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത 'കടൽക്കാറ്റിലൊരു ദൂത്'. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അടുത്ത ബന്ധങ്ങളുടേയും ഓര്‍മകളിലൂടെ പത്മരാജനെ അറിയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഒരു സവിശേഷതയായി അനുഭവപ്പെട്ടത് 'ഞാന്‍ ഗന്ധര്‍വന്റെ' ചിത്രീകരണത്തിന്റെ പഴയ ഫുട്ടേജുകളും ചലച്ചിത്രത്തേയും തിരക്കഥയേയും കുറിച്ചുള്ള പത്മരാജന്‍റെ സംഭാഷണശകലങ്ങളുമാണ്. ചാനലീച്ചകള്‍ പറന്നുതുടങ്ങുന്നതിനും മുന്‍പുള്ള ഒരു കാലത്ത്‌ നമ്മെ വിട്ടുപോയ ആ പ്രതിഭയുടെ അഭിമുഖങ്ങളോ സംഭാഷണങ്ങളോ ഇതിനുമുന്‍പ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. യാദൃശ്ചികമായി 'youtube'-ല്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിന്റെ ദൃശൄങ്ങള്‍ കാണുവാനിടയായി. അപൂര്‍വ്വമായ ഈ ദൃശൄങ്ങള്‍ യൂട്യൂബില്‍ ലഭ്യമാക്കിയ അജ്ഞാതനായ സുഹൃത്തിന്‌ നന്ദി...



യൂട്യൂബിലെക്കുള്ള വഴി



യൂട്യൂബിലെക്കുള്ള വഴി



യൂട്യൂബിലെക്കുള്ള വഴി