December 2, 2010

ശ്രീ പോയ മഹാലക്ഷ്മി

ഇന്നലെ രാത്രി അഷ്ടമിച്ചിറയിലെ മഹാലക്ഷ്മി തീയറ്ററില്‍ ' അന്‍വര്‍ ' ഒന്നൂടെ കണ്ടു. പത്തോ ഇരുപതോ പേര്‍ മാത്രമുണ്ടായിരുന്നതുകൊണ്ട് സുഖമുള്ള കാഴ്ച. ബഹളങ്ങള്‍ മാറ്റി കാഴ്ചകളെ ഇതുപോലെ ചെറിയ ഇടങ്ങളില്‍ സ്വസ്ഥമാക്കിയാലോ എന്നൊരാലോചന. എന്തായാലും ഒരുപാട് നാള്‍ കഴിഞ്ഞാണ് ഒരു ചിത്രം മഹാലക്ഷ്മിയില്‍ കാണുന്നത്.

ചലച്ചിത്രങ്ങള്‍ കാണുവാന്‍ കാര്യമായ സ്വാതന്ത്രമില്ലാതിരുന്ന പഠനകാലത്ത്‌ വീട്ടില്‍ നിന്നും മുങ്ങി, പാത്തുപതുങ്ങിയും പണ്ട് കുറേയേറെ ചിത്രങ്ങള്‍ ഓലമേഞ്ഞ, പഴയ മഹാലക്ഷ്മി തീയറ്ററില്‍ കണ്ടിട്ടുണ്ട്. എത്ര തല്ലിപ്പൊളി പടമാണെങ്കിലും ഏതു ഭാഷയാണെങ്കിലും എല്ലാ ഷോക്കും അന്ന് സ്ഥിരം ഒരു കൂട്ടം ചിത്രം കാണുവാനെത്തിയിരുന്നു. അന്നൊക്കെ ചാലക്കുടിയിലേയും തൃശ്ശൂരിലേയും റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും പടം മാറി അഷ്ടമിച്ചിറയിലെത്തുവാന്‍ എന്നെപ്പോലുള്ളവര്‍ കാത്തിരിക്കുമായിരുന്നു.

തീയറ്ററില്‍ നിറയുന്ന ബീഡിപുകയുടേയും തനി നാടന്‍ 'നിരീക്ഷണ'ങ്ങളുടേയും നടുവില്‍ ചായക്കടക്കാരന്‍ ജോസേട്ടന്‍ പറയണപോലെ, 'മ്മടെ മോന്‍ ലാലിന്‍റെയും' മറ്റും എത്ര ചെമ്പ് പടങ്ങളാ അവിടെ കണ്ടത്‌!! ആമ്പല്ലൂക്കാര് കൂട്ടര്‌ ഞാന്‍ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് മഹാലക്ഷ്മിയെ സ്വന്തമാക്കിയത്‌. അവര്‍ അതിനെ സാമാന്യം നല്ല രീതിയില്‍ പുതുക്കി പണിതു. ബാല്‍ക്കണി വന്നു. ഡോള്‍ബിയും മൂരി നിവര്‍ന്നു കാണാവുന്ന ചാരുകസേരകളുമുണ്ടാക്കി. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ ചാലക്കുടിയിലേതിനോട് കട്ടക്ക് പിടിച്ചു. അങ്ങനെ വിശാലമായി ചിന്തിക്കുന്ന അഷ്ടമിച്ചിറക്കാര്‍ ചാലക്കുടിയില്‍ പോയി സിനിമകള്‍ കാണുവാന്‍ തുടങ്ങി. ഞാന്‍ തൃശ്ശൂരും എറണാകുളത്തും എന്തിന് ഒരു ചിത്രം കാണാന്‍ വേണ്ടി മാത്രം മധുരക്ക് വരെ വണ്ടി കയറി.

മഹാലക്ഷ്മിയുടെ ശ്രീ മാഞ്ഞു. വേറെ ഒരു പണിയും ഒരു വഴിയും ഇല്ലെങ്കില്‍ മാത്രം നാട്ടുകാര്‍ മഹാലക്ഷ്മിയെ കാണുവാനെത്തി. നാട്ടുകാരുടെ പിണക്കത്തില്‍ മടിശ്ശീല നൊന്ത മഹാലക്ഷ്മി ഇപ്പോള്‍ നാട്ടിലെ മണവാളന്‍മാരെയും മണവാട്ടിമാരെയും സുവിശേഷകരേയും പാര്‍ട്ടിക്കാരേയും കുറിച്ചൊക്കെ അന്വേഷണം തുടങ്ങിയ കാര്യം ഈയിടെയാണ് അറിഞ്ഞത്‌. അങ്ങിനെയെങ്കില്‍ എന്റെ പഴയ കലാശ്ശാലങ്ങളിലൊന്ന് ഓര്‍മ്മയാകാന്‍ തുടങ്ങുന്നു...

October 6, 2010

Sintel


“Sintel” is an independently produced short animation film, initiated by the Blender Foundation as a means to further improve and validate the free/open source 3D creation suite Blender. With initial funding provided by 1000s of donations via the internet community, it has again proven to be a viable development model for both open 3D technology as for independent animation film.

This 15 minute film has been realized in the studio of the Amsterdam Blender Institute, by an international team of artists and developers. In addition to that, several crucial technical and creative targets have been realized online, by developers and artists and teams all over the world. (Source: Note on Youtube by Blender Foundation)

A big thanks to Thomas Vazhappilly for sharing this information with me :)

Sintel Official Website
www.sintel.org

Watch in Youtube:
http://www.youtube.com/watch?v=eRsGyueVLvQ

Watch this beautiful film, comment and support, Blender Foundation

September 27, 2010

എനിക്ക് ഇഷ്ടമായ കുറേ നിറങ്ങള്‍ !

പതിവ് YouTube തിരയലില്‍ കണ്ണിലുടക്കിയ സവിശേഷമായ ഒരു പരസ്യ ചിത്ര ശൃംഖലയെ പരിചയപ്പെടുത്തുകയാണ് ഒരു നീണ്ട ഇടവേളക്ക് ശേഷം Bronze Screen-ലെ പോസ്റ്റില്‍.

'Bicentennial Stars' എന്ന പേരില്‍ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് 3 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ എട്ട് ചിത്രങ്ങളും നിര്‍മ്മിച്ചത് ഫിലിംമേറ്റ്സ് എന്ന കമ്പനിയാണ്. ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഡീഗോ പെര്‍ണിയ. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ ചലച്ചിത്ര സംവിധാനം പൂര്‍ത്തിയാക്കിയ ഡീഗോ പെര്‍ണിയ തുടര്‍ന്ന്‍, മിയാമിയിലും മാഡ്രിഡിലും ബെര്‍ലിനുമായി വര്‍ഷങ്ങള്‍ നീണ്ട അനുബന്ധ ചലച്ചിത്ര-നാടക പഠനങ്ങളില്‍ മുഴുകി. ഇപ്പോള്‍ മെക്സിക്കോയിലെ ഫിലിംമേറ്റ്സ് എന്ന നിര്‍മ്മാണ കമ്പനിയിലെ സംവിധായകരില്‍ ഒരാള്‍ .

ഡീഗോ പെര്‍ണിയുടെ സംവിധാനത്തില്‍ സോണി ബ്രാവിയ, AXE, AXN, നെസ്ലെ മുതലായ പ്രമുഖ കമ്പനികളുടെ പരസ്യ ചിത്രങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്. ഡിസ്കവറി, ബിബിസി മുതലായ ചാനലുകള്‍ക്ക്‌ വേണ്ടി വിവിധ പരിപാടികളും ഡീഗോ പെര്‍ണിയ ഒരുക്കിയിട്ടുണ്ട്.

കണ്ണിമ വെട്ടാതെ കണ്ടിരിക്കുന്ന ഈ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ കുറിക്കുന്നില്ല. കാരണം കാഴ്ചകള്‍ എന്നും കാണുവാനുള്ളവയാണ്...

സംവിധാനം: ഡീഗോ പെര്‍ണിയ
ഛായഗ്രഹണം: ഡേവിഡ് ടോറസ് കോസ്റ്റില്ല
ചിത്രസംയോജനം: അര്‍തുറോ സാഞ്ചസ് വാലന്റിനോ
ശബ്ദം: ജുവാന്‍ ആന്റോണിയോ ഗോമസ്
സംഗീതം: ഗുസ്താവോ ഫാരിയാസ്‌
കല: ജോര്‍ജ്ജ് മാര്‍ട്ടിനെസ്
വസ്ത്രാലങ്കാരം: ഗുസ്താവോ ഗാര്‍സിയ
ഈ പോസ്റ്റില്‍ ചിത്രമായി തന്നെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാതിരുന്ന ഏഴാമത്തെ ചിത്രം YouTube-ല്‍ ഇതിലെ പോയി കാണുക

March 9, 2010

ബ്ലഡ് ബ്രതേഴ്സ് (2007)

ചെറുചിത്രങ്ങളെ (Short Film) നമ്മള്‍ ഇപ്പോഴും വേണ്ടത്ര പരിഗണിക്കുന്നുണ്ടോ? ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ചലച്ചിത്രോത്സവങ്ങള്‍ - ചാനലുകള്‍ തുടങ്ങിയവയല്ലാതെ ചെറുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരങ്ങളും തീരെയില്ല എന്ന് പറയാം. ചലച്ചിത്ര വിദ്യാര്‍ത്ഥികളും യുവ ചലച്ചിത്ര പ്രവര്‍ത്തകരും 'YouTube', 'Vimeo' തുടങ്ങിയ online സംവിധാനങ്ങള്‍ ഒരു പരിധിവരെയെങ്കിലും പ്രയോജനപ്പെടുത്തുന്നുണ്ട്‌. പക്ഷേ, ഈയിടങ്ങളില്‍ ഇനിയും പല പ്രമുഖരുടേയും മികച്ച സൃഷ്ടികള്‍ പലതും ലഭ്യമല്ല എന്നതാണ് സത്യം.

അമിത് കുമാര്‍ സംവിധാനം ചെയ്ത 'Bypass' എന്ന ചിത്രം ഈയിടെ കാണുവാനിടയായി. ലണ്ടന്‍, മിലാന്‍ മുതലായ അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരം നേടിയ, 2003-ല്‍ പൂര്‍ത്തിയാക്കിയ ഈ മികച്ച ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍ രാജീവ്‌ രവിയാണ്. ഈ ചിത്രം പോയിട്ട് ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍പ്പോലും ഇന്‍റര്‍നെറ്റില്‍ വിരളമാണ്.

ചെറുചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില ചാനലുകളെങ്കിലും നമുക്കുണ്ട്. ഒരു വര്‍ഷത്തിലേറെയായി 'ഏഷ്യാനെറ്റ് ന്യൂസ്' ചാനലില്‍ തിങ്കളാഴ്ചകളില്‍ രാത്രി 8.30-ന് സംപ്രേഷണം ചെയ്യുന്ന 'വെളിച്ചം', ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചാനല്‍ വേദിയാണ്. ഒരു പക്ഷേ, ഇപ്പോള്‍ മലയാള ചാനലുകളില്‍ ചെറുചിത്രങ്ങള്‍ക്കായുള്ള ഒരേയൊരു വേദിയും ഇതായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'Movie Club' ചെറുചിത്രങ്ങളേയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

'ചിത്രമേള' എന്നൊരു പഴയ ചിത്രമുണ്ട് എങ്കിലും, 'കേരള കഫെ' എന്ന ചിത്രത്തോടെയാണ് ചിത്രസമാഹാരങ്ങള്‍ (Anthology) മലയാളിക്ക് പരിചിതമായത്. വിദേശ ഭാഷകളില്‍ ചിത്രസമാഹാരങ്ങള്‍ സമീപകാലത്ത്‌ ഏറെ സംഭവിക്കുന്നുണ്ട്. പുതിയ കാലത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ 'Darna Mana Hai'-യോടെയാണ് ചിത്രസമാഹാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമായത്‌. തുടര്‍ന്ന്‍ 'Dus Kahaniyaan' ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രസമാഹാരമെന്ന്‍ ഈ ലേഖകന്‍ കരുതുന്ന 'AiDS ജാഗോ' കാര്യമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമായിരുന്നില്ല, പ്രദര്‍ശനങ്ങള്‍ക്കും.

മീര നായരുടെ 'Migration', ഫര്‍ഖാന്‍ അക്തറുടെ 'Positive', സന്തോഷ്‌ ശിവന്‍റെ 'പ്രാരംഭ', വിശാല്‍ ഭരദ്വാജിന്‍റെ 'Blood Brothers' എന്നിവയായിരുന്നു 'AiDs ജാഗോ' എന്ന ചിത്രസമാഹാരത്തില്‍ ഉണ്ടായിരുന്നത്. AiDS-നെ കുറിച്ചുള്ള നാട്ടറിവുകളും തെറ്റിദ്ധാരണകളും കുടുംബത്തിലും സൌഹൃദത്തിലും വരുത്തുന്ന മാറ്റങ്ങളാണ് പൊതുവില്‍ ഈ നാല് ചിത്രങ്ങളും ചര്‍ച്ച ചെയ്യുന്നത്. കൂട്ടത്തില്‍ ഏറ്റവും മികച്ചത് വിശാല്‍ ഭരദ്വാജിന്റെ 'Blood Brothers' എന്ന്‍ നിസ്സംശയം പറയാം.

'Pan's Labyrinth' പോലുള്ള വിശ്രുത ചലച്ചിത്രങ്ങള്‍ക്ക് ഛായഗ്രാഹണം നിര്‍വഹിച്ച ഗില്ലര്‍മോ നവാരോയും രാജീവ്‌ രവിയും ചേര്ന്നാണ് ചിത്രത്തിന്റെ സമാന മേഖല കൈകാര്യം ചെയ്തതത്. 'AiDS ജാഗോ'-യിലെ ഏററവും മികച്ച ചിത്രമായ 'Blood Brothers'-ആണ് ഇക്കുറി 'Bronze Screen' പങ്കുവെക്കുന്നത്. 18-മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

BLOOD BROTHERS
സംവിധാനം: വിശാല്‍ ഭരദ്വാജ്‌
ഛായഗ്രാഹണം: ഗില്ലര്‍മോ നവാരോ, രാജീവ്‌ രവി
ചിത്രസംയോജനം: മേഘ്ന സെന്‍
ശബ്ദം: കുനാല്‍ ശര്‍മ്മ
തിരക്കഥ: അഭിഷേക് ചൌബെ, സുപ്രതിക്‌ സെന്‍, അജിത്‌ അഹൂജ, ചേതന കൌശിക്
അഭിനേതാക്കള്‍ : സിദ്ധാര്‍ത്ഥ്, അയേഷാ ടാക്കിയ, പങ്കജ് കപൂര്‍February 25, 2010

പത്മരാജ ഭാഷണങ്ങള്‍

ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ചില പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതെല്ലാം പ്രിയ സുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കണമെന്ന്‍ അതിയായി ആഗ്രഹിച്ച് പോകാറുണ്ട്. ഇ-മേയിലുകളില്‍ ഒരു പരിധിവരെയെങ്കിലും അതിനായി ശ്രമിക്കാറുണ്ട്. പരിമിതമായ ആ വലയത്തിന് പുറത്തേക്കുള്ള ഒരു പങ്കുവെക്കല്‍ ശ്രമമാണ്, 'Bronze Screen' എന്ന പുതിയ ഈ ബ്ലോഗ്‌. അഭിപ്രായങ്ങള്‍ എഴുതുമല്ലോ... ഒപ്പം സാധിച്ചാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ഇവിടം പരിചയപ്പെടുത്തുകയും ചെയ്യുക.

ഫെബ്രുവരി 21-ന് തൃശൂരില്‍ സമാപിച്ച വിബ്ജിയോര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പത്മരാജനെക്കുറിച്ച് സാമാന്യം ദൈര്‍ഘ്യമേറിയ ഒരു ചിത്രം കാണുവാനിടയായി. സുഹൃത്ത് രാജേഷ് മേനോന്‍ സംവിധാനം ചെയ്ത 'കടൽക്കാറ്റിലൊരു ദൂത്'. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അടുത്ത ബന്ധങ്ങളുടേയും ഓര്‍മകളിലൂടെ പത്മരാജനെ അറിയുകയാണ് ഈ ചിത്രം. ചിത്രത്തിന്റെ ഒരു സവിശേഷതയായി അനുഭവപ്പെട്ടത് 'ഞാന്‍ ഗന്ധര്‍വന്റെ' ചിത്രീകരണത്തിന്റെ പഴയ ഫുട്ടേജുകളും ചലച്ചിത്രത്തേയും തിരക്കഥയേയും കുറിച്ചുള്ള പത്മരാജന്‍റെ സംഭാഷണശകലങ്ങളുമാണ്. ചാനലീച്ചകള്‍ പറന്നുതുടങ്ങുന്നതിനും മുന്‍പുള്ള ഒരു കാലത്ത്‌ നമ്മെ വിട്ടുപോയ ആ പ്രതിഭയുടെ അഭിമുഖങ്ങളോ സംഭാഷണങ്ങളോ ഇതിനുമുന്‍പ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. യാദൃശ്ചികമായി 'youtube'-ല്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിന്റെ ദൃശൄങ്ങള്‍ കാണുവാനിടയായി. അപൂര്‍വ്വമായ ഈ ദൃശൄങ്ങള്‍ യൂട്യൂബില്‍ ലഭ്യമാക്കിയ അജ്ഞാതനായ സുഹൃത്തിന്‌ നന്ദി...യൂട്യൂബിലെക്കുള്ള വഴിയൂട്യൂബിലെക്കുള്ള വഴിയൂട്യൂബിലെക്കുള്ള വഴി