March 4, 2011

വിത്സണ്‍ പെരേര


ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പുകളില്‍ നിന്നും മാറി, ചിത്രത്തിന് വേണ്ടി തന്നെയുള്ള എന്റെ എഴുത്ത്‌ തുടങ്ങുന്നത് 'വില്‍സണ്‍ പെരേര'-യില്‍ നിന്നാണ്, ഒരു വര്‍ഷത്തിലേറെ മുന്‍പ്‌. സുഹൃത്തും എന്റെ സഹചലച്ചിത്ര യാത്രികരില്‍ ഒരാളും അഹമ്മദാബാദിലെ പ്രഖ്യാതമായ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അനിമേഷന്‍ ഫിലിം ഡിസൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ധനീഷിന്റെ ഡിപ്ലോമ ചിത്രമാണിത്.‍

മൂന്നു ഭാഷകളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ , നസ്സിറുദ്ദീന്‍ ഷാ, ടോം ഓള്‍ട്ടര്‍ എന്നിവര്‍ നല്‍കിയ ശബ്ദമാണ് 'പെരേര'യുടെ സുകൃതം.

വിവിധ ദേശീയ, അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം തെരെഞ്ഞെടുക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

വില്‍സണ്‍ പെരേര (2010)

കഥ, സംവിധാനം: ധനീഷ് ജയിംസ് സണ്‍
ശബ്ദം: മോഹന്‍ലാല്‍
തിരക്കഥ: ധനീഷ് ജയിംസ് സണ്‍ , ഷാജി ടി.യു
ശബ്ദസംവിധാനം, സംഗീതം: ആദര്‍ശ് എസ് നാഥ്

Wilson Periera (Malayalam) from Dhaneesh Jameson on Vimeo.

2 comments:

yousufpa said...

തൊടുപുഴയിൽ നിന്ന് അന്ന് കണ്ടതിന്‌ ശേഷം വീണ്ടും ഞാൻ പെരേര കണ്ടിരുന്നു.ഓരോ തവണ കാണുമ്പോഴും പുതുമകൾ സൃഷ്ടിക്കപ്പെടുന്നു. അതാണ്‌ ക്രാഫ്റ്റിന്റെ മികവെന്ന് പറയാതെ വയ്യ. ഗംഭീരം ഷാജി.

rajeevsnark said...

super.........